നാറ്റോ പാകിസ്ഥാനില്‍ 1000 പേരെ വിന്യസിക്കും
ബ്രസല്‍സ്: ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാറ്റോ പാകിസ്ഥാനില്‍ 1000 പേരെ വിന്യസിക്കും. 500 എഞ്ചിനീയര്‍മാരുള്‍പ്പെടുന്ന സംഘത്തെയാണ് നിയോഗിക്കുന്നത്.
നാറ്റോ അംഗ രാജ്യങ്ങള്‍ ഇതിനകം 40 ഹെലികോപ്റ്ററുകള്‍ പാകിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടി അയക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജാപ് ഡി ഹൂപ് ഷെഫര്‍ അറിയിച്ചു.
ഇതുവരെ നാറ്റോ 60 മെട്രിക് ടണ്‍ ടെന്റുകളും പുതപ്പുകളും മറ്റു സാധനങ്ങളും പാകിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications