കശ്മീരിലെ അധികാര കൈമാറ്റം: ഞായറാഴ്ച ചര്‍ച്ച
ദില്ലി: ജമ്മു കശ്മീരിലെ അധികാര കൈമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ ക്ഷണിച്ചു.
ഒക്ടോബര്‍ 23 ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ചര്‍ച്ച. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ജമ്മു കശ്മീരിലെ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ചര്‍ച്ച നീണ്ടുപോവുകയായിരുന്നു.
കശ്മീരിലെ അധികാര കൈമാറ്റത്തെ കുറിച്ച് ശനിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയതിനു തുടര്‍ച്ചയായാണ് മുഫ്തി-സോണിയ കൂടിക്കാഴ്ച നടക്കുന്നത്.
അധികാരം പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പീപ്പിള്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും കോണ്‍ഗ്രസും ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ധാരണയനുസരിച്ച് അടുത്ത മൂന്ന് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനാണ്. അധികാര കൈമാറ്റം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് പിഡിപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications