മുംബൈയില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു
മുംബൈ: അന്തേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയിട്ടുണ്ട്. ചിലരെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്. ഒക്ടോബര്‍ 23 ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
ബഹുനില കെട്ടിടത്തില്‍ അമ്പത് അടിയുള്ള സ്ലാബ് വീണാണ് അപകടമുണ്ടായത്. സുരക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications