Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനില്‍ നിന്നും ഉള്ളി ഇറക്കുമതി ആരംഭിച്ചു

ദില്ലി: ഉള്ളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചു. 30 ടണ്‍ ഉള്ളിയുമായി ഒരു തീവണ്ടി പാകിസ്ഥാനില്‍ നിന്നും ശനിയാഴ്ച പഞ്ചാബിലെ അമൃത്സറിലെത്തി.

നാഫെഡ് മുഖേന ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശനിയാഴ്ച കൃഷിമന്ത്രി ശരത്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ ഉള്ളി ഇറക്കുമതിക്ക് സാധ്യതയില്ലെന്ന് പവാര്‍ പറഞ്ഞിരുന്നു.

അടുത്തയാഴ്ചകളില്‍ കൂടുതല്‍ ഇറക്കുമതി നടത്തും. ഉള്ളി കൂടുതലായും ഉത്പാദിപ്പിക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമായത്. ഉള്ളി ഉത്പാദനത്തിന്റെ 90 ശതമാനവും നടക്കുന്ന മഹാരാഷ്ട്രയില്‍ ഈ വര്‍ഷത്തെ കനത്ത മഴ വിളനാശമുണ്ടാക്കിയിരുന്നു.

മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളില്‍ ഉള്ളിക്ക് വില കിലോഗ്രാമിന് 30 രൂപ വരെയായിട്ടുണ്ട്. കേരളത്തില്‍ കിലോഗ്രാമിന് 22 രൂപയാണ് വില. ബാംഗ്ലൂരില്‍ ഉള്ളിവില 25 രൂപ വരെയെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+