Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ആര്‍എസ്എസ് വിമര്‍ശനം

ചിത്രകൂട്: ആര്‍എസ്എസും ബിജെപിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ ചിത്രകൂടത്തില്‍ നടക്കുന്ന ആര്‍എസ്എസ് നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ചാവിഷയമായി.

സംഘ് തത്വശാസ്ത്രത്തോട് ബിജെപി വളരെ പതുക്കെയാണ് പ്രതികരിക്കുന്നതെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി. മാസങ്ങള്‍ക്കു മുമ്പു തന്നെ സംഘ് തത്വങ്ങളിലേക്കു മടങ്ങാന്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് യോഗത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞു.

ബിജെപിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന പാര്‍ട്ടി പ്രസിഡന്റ് എല്‍.കെഅദ്വാനിയുടെ പ്രസ്താവനയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഭഗവത് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അദ്വാനിയുമായുള്ള ആര്‍എസ്എസ് ബന്ധം വഷളായിട്ടില്ലെന്ന് ഭഗവത് പറഞ്ഞു.

മൂന്ന് ദിവസത്തെ യോഗം ഞായറാഴ്ചയാണ് സമാപിക്കുന്നത്. അതിനിടെ ആര്‍എസ്എസ് നേതാവ് സുരേഷ് സോണിയ്ക്കെതിരായ തന്റെ വിമര്‍ശനം വ്യക്തിയോടുള്ള വിമര്‍ശനമാണെന്നും ആര്‍എസ്എസിനെതിരായ വിമര്‍ശനമല്ലെന്നും ബിജെപി നേതാവ് ഉമാഭാരതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+