മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: ബിജെപി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയില്‍ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും ചുമതല ഒഴിയാന്‍ തയ്യാറാവണമെന്ന് ബിജെപി നേതാവ് പി.പി.മുകുന്ദന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ജയിലുകളില്‍ തീഹാര്‍ ജയിലിലേതു പോലുള്ള സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്. ജയിലുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് മനസിവാലുന്നില്ല.
ജയിലുകളില്‍ കലാപ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കിട്ടുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കെങ്ങനെ കിട്ടിയെന്ന് മുകുന്ദന്‍ ചോദിച്ചു.
തിരുവനന്തപുരത്തെ ഉരുട്ടിക്കൊല കേസിലെ പ്രതികളുടെ രാഷ്ട്രീയപശ്ചാത്തലം യുഡിഎഫും നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണ കേസിലെ പ്രതികളുടെ രാഷ്ട്രീയപശ്ചാത്തലം എല്‍ഡിഎഫും ഉപതിരഞ്ഞെടുപ്പില്‍ വിഷയമാക്കുകയാണെന്ന് മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications