കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമസമാധാനനില തകര്‍ന്നു: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നതായി ഡിഐസി നേതാവ് കെ.കരുണാകരന്‍ ആരോപിച്ചു. ഇതിന്റെ ഉത്തവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ഒക്ടോബര്‍ 23 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പോലീസിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയവല്‍കരിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം കെപിസിസി പ്രസിഡന്റ് വിളിച്ചു ചേര്‍ത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദ്യ സംഭവമാണ്.

പൊലീസിനെ സംഘടിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കാനാണ് നോക്കുന്നത്. ഇതിനെതിരെ ജനരോഷമുയരണം. ബിഷപ്പ് ഹൗസ് ആക്രമണ കേസില്‍ ഈ സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ പരാജയമുറപ്പാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍ അവസാന ആയുധങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X