കൂത്തു പറമ്പ് രാധാകൃഷ്ണന്‍ അന്തരിച്ചു
കണ്ണൂര്‍: സിനിമാ-സീരിയല്‍ നടന്‍ കൂത്തു പറമ്പ് രാധാകൃഷ്ണന്‍(54) അന്തരിച്ചു. ഏഷ്യാനെറ്റിലെ മുന്‍ഷിയെന്ന പരിപാടിയില്‍ ഹാജിയാരെ അവതരിപ്പിച്ചിരുന്നത് രാധാകൃഷ്ണനായിരുന്നു.
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേശ് നാരായണന്റെ സഹോദരനാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച കൂത്തുപറമ്പിലെ വീട്ടുവിളപ്പില്‍ നടക്കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വരവേല്‍പ്പ്, ചിന്താവിഷ്ടയായ ശ്യാമള, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളില്‍ രാധാകൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications