തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: വെളിയം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആരോപിച്ചു.
നെയ്യാറ്റിന്‍കരയില്‍ അനധികൃതമായി റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥനെ പുറത്താക്കണം. വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ക്കാനുള്ള തന്ത്രമാണിത്. ശനിയാഴ്ച കാര്‍ഡില്‍ പേരു ചേര്‍ക്കാനെത്തിയവര്‍ തമിഴ്നാട്ടുകാരാണ്. ഒരു മാസത്തിനുള്ളില്‍ ആറായിരം പുതിയ പേരുകള്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്. പുതുതായി ചേര്‍ത്ത പേരുകള്‍ റദ്ദാക്കണം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ ജയമുറപ്പാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഒത്താശയോടെ ഈ കള്ളക്കളി നടത്തുന്നതെന്നും വെളിയം പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും വെളിയം ആവശ്യപ്പെട്ടു.












Click it and Unblock the Notifications