കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയന്‍ വിമാനം തകര്‍ന്ന് 114 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ലാഗോസ്: നൈജീരിയന്‍ യാത്രാവിമാനം തകര്‍ന്ന് 116 പേര്‍ മരിച്ചു. ലാഗോസില്‍ നിന്ന് നൈജീരിയന്‍ തലസ്ഥാനമായ അബൂജയിലേക്ക് പോവുകയായിരുന്ന ബെല്‍വ്യൂ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓയൊ, ക്വാര സംസ്ഥാനങ്ങള്‍ക്കിടയിലാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടത്. ലാഗോസില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനം കാണാതാവുകയായിരുന്നു. 108 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന് യന്ത്ര തകാറുണ്ടായിരുന്നതായി പൈലറ്റില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ലഭിച്ച് മൂന്ന് മിനിട്ടിനു ശേഷം കണ്‍ട്രോള്‍ ടവറിന് വിമാനവുമായുള്ള ബന്ധം നഷ്ടമായി.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 8.45നാണ് മുര്‍ത്താല മുഹമ്മദ് വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. ലോഗാസില്‍ നിന്നും വിമാനം അബൂജയിലെത്താന്‍ 50 മിനിട്ടാണ് വേണ്ടത്. വിമാനത്തെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ അധികൃതര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. നൈജീരിയയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X