അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം: അഞ്ച് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഏതാനും ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.
അഫ്ഗാനിസ്ഥാന്റെ പാകിസ്ഥാനുമായുള്ള കിഴക്കന്‍ അതിര്‍ത്തിക്കു സമീപമാണ് ഒക്ടോബര്‍ 23 ഞായറാഴ്ച ഭൂകമ്പമുണ്ടായത്. ഭൂകമ്പം എപ്പോഴാണുണ്ടായതെന്ന് കൃത്യമായി അറിവായിട്ടില്ല.
അതിര്‍ത്തി പ്രദേശത്ത് രണ്ട് ഭൂകമ്പമുണ്ടായതായി പെഷവാറിലെ പാകിസ്ഥാന്‍ ഭൂഗര്‍ഭശാസ്ത്ര കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രാദേശിക സമയം അര്‍ധരാത്രിയുണ്ടായ ആദ്യത്തെ ഭൂകമ്പം റിച്ചര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തി. 4.9 രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം പുലര്‍ച്ചെയാണുണ്ടായത്.












Click it and Unblock the Notifications