വടക്കേ ഇന്ത്യയില്‍ കനത്ത മഴ
ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയില്‍ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമാണ് മഴ കനത്തത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട്ടിലെ 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്.
കര്‍ണാടകത്തില്‍ പ്രളയക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചു. മേട്ടൂര്‍ റിസര്‍വോയറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ ആറു ദിവസങ്ങളിലായി ബാംഗ്ലൂരില്‍ 156.8 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. നഗരത്തിലെ പല റോഡുകളിലും വെള്ളത്തിനടിയിലാണ്. ഇരുപതോളം വീടുകള്‍ തകര്‍ന്നു.












Click it and Unblock the Notifications