അടൂരിനെ ഫിലിം ചേംബര്‍ ആദരിക്കും
കൊച്ചി: ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഒക്ടോബര്‍ 29ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഫിലിം ചേംബര്‍ ആദരിക്കും.
സിനിമയുമായി ബന്ധപ്പെട്ട വിവിധ സംഘടകളും പരിപാടിയുമായി സഹകരിക്കും. സാംസ്കാരിക മന്ത്രി എ.പി.അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി ഡൊമനിക് പ്രസന്റേഷന്‍ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ ചലച്ചിത്ര വേദിയിലെ പ്രമുഖരും പങ്കെടുക്കും. മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തും. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ഇന്നസെന്റ്, കാവ്യാമാധവന്‍ എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications