കേരളത്തിന് 300 കോടി രൂപയുടെ കടാശ്വാസം
ന്യൂഡല്‍ഹി: കേരളത്തിന് 300 കോടി രൂപയുടെ കടാശ്വാസം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ് അനുസരിച്ചാണ് കേരളത്തിന് 300 കോടി രൂപ നല്‍കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി വക്കം പുരുഷോത്തമനും കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇവരെ കൂടാതെ കടാശ്വാസം ലഭിുന്നതുമായി ബന്ധപ്പെട്ട 9 വകുപ്പ് അദ്ധ്യക്ഷന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന സാമ്പത്തിക അച്ചടക്ക നിയമം പാസാക്കുന്നവര്‍ക്ക് കടാശ്വാസം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കേരളം സാമ്പത്തിക അച്ചടക്ക നിയമം പാസാക്കിയിട്ടും ഇതിനായി കാത്തിരിക്കേണ്ടിവരികയാണുണ്ടായത്.
എന്നാല്‍ കേരളം സമര്‍പ്പിച്ച കൃഷി നഷ്ടത്തിന്റെ കണക്ക് കേന്ദ്രം തള്ളൂകയാണുണ്ടായത്. കൃഷി നഷ്ടത്തില്‍ തെങ്ങിന്റെ വേരു ചീയല്‍ പദ്ധതിക്ക് മത്രം കേന്ദ്ര ഉറപ്പു നല്‍കിയിട്ടുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് വേറെ കണക്കുകള്‍ കേരളം ഉടനടി നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊച്ചി മെട്രോ റയില്‍വെ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നീ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നതാണ്. എന്നാല്‍ ഇതിന്റെ ആവശ്യത്തിനുള്ള പണം ലഭ്യമാകാന്‍ വിശദമായ രേഖകള്‍ സംസ്ഥാനം നല്‍കേണ്ടിവരും.
ഫാക്ട് പുനരുദ്ധാരണ പദ്ധതിയെക്കുറിച്ച് ഒന്നും തീരുമാനമായിട്ടില്ല. അതേസമയം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിനെ വിപുലീകരിക്കുന്നത് സംബന്ധിച്ച അനുമതി നവംബര്‍ പകുതിക്കകം ലഭിക്കുന്നതാണെന്ന് ചിദംബരം ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications