ഐസ്ക്രീം പാര്‍ലര്‍: വിധിക്ക് ഹൈക്കോടതി സ്റേ
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജി യഥാസമയം പരിഗണിക്കാമെന്ന കോഴിക്കോട് രണ്ടാം അസിസ്റന്റ് സെഷന്‍സ് കോടതി വിധി വിധിക്ക് ഹൈക്കോടതി താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്.
അന്വേഷി അധ്യക്ഷ അജിത നല്‍കിയ ഹര്‍ജിയാണ് കോഴിക്കോട് രണ്ടാം അസിസ്റന്റ് സെഷന്‍സ് കോടതി വിധി പറയാതെ മാറ്റിവച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ വി.കെ. ജോസഫാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഒരു മാസത്തേയ്ക്കാണ് കീഴ്ക്കോടതി വിധിക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയത്. ഹര്‍ജിയില്‍ വാദം തുടരും. അജിതക്കും ഐസ്ക്രീം പാര്‍ലര്‍ കേസിലെ 16 പ്രതികള്‍ക്കും കോടതി നോട്ടീസ് അയയ്ക്കും.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി പ്രതിയല്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയൊരു വാദത്തിന്റെ ആവശ്യമില്ല. കേസില്‍ അനാവശ്യമായി ഇടപെടാനാണ് അജിത ശ്രമിക്കുന്നത്. അത് അനുവദിക്കരുത് - ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.
അതിനിടെ ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ കുറ്റപത്രത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയുടെ പേര് നീക്കണമെന്ന ഹര്‍ജി കോഴിക്കോട് രണ്ടാം അസിസ്റന്റ് സെഷന്‍സ് ജഡ്ജി കെ.പി.സുധീര്‍ തള്ളി.












Click it and Unblock the Notifications