Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും

ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന കേരള നിര്‍ദ്ദേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഉറപ്പ് നല്‍കി. കേരളത്തിന്റെ വികസന ആവശ്യങ്ങളെയും കേന്ദ്രം പരിഗണിക്കും.

ചൊവാഴ്ച പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ വികസന പ്രശ്നങ്ങളാണ് ചര്‍ച്ചയ്ക്ക് വിഷയമായത്. സംസ്ഥാനത്തിന്റെ പ്രശ്നങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നയപരമായ ചര്‍ച്ചകളാണ് പ്രധാനമന്ത്രിയുമായി നടത്തിയതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി പുതുവയ്പിനിലെ എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും. ജനുവരിയിലാകും ചടങ്ങ് നടക്കുക. തിരുവനന്തപുരത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ കാര്‍ഷിക, വ്യവസായ പ്രതിസന്ധികള്‍ പരിഹരിക്കാനും കേന്ദ്രം സഹായം നല്‍കും.

വിദേശ മലയാളികളുടെ വോട്ടവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കരട്ബില്‍ തയാറാക്കിയിരുന്നു. ഇത് അംഗീകരിക്കണമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ നയപരമായ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഈ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനാകൂ. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്നും വ്യക്തമായ ഉറപ്പ് ലഭിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി പി. ചിദംബരവുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+