കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസ്.ശിവകുമാര്‍ പത്രിക നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. തെരഞ്ഞെടുപ്പിന് പത്രിക നല്‍കുന്ന ആദ്യ പ്രമുഖ സ്ഥാനാര്‍ത്ഥിയാണ് ശിവകുമാര്‍. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

യുഡി എഫ് പ്രവര്‍ത്തകരോടൊപ്പം കളക്ടറേറ്റിലെത്തിയ ശിവകുമാര്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എന്‍.അയ്യപ്പനാണ് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ എം.എം.ഹസ്സന്‍, ജി.കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവരും ശിവകുമാറിനൊപ്പം ഉണ്ടായിരുന്നു. ഗതാഗതമന്ത്രി എന്‍.ശക്തന്‍, ഡപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍ എന്നിവരും കളക്ടറേറ്റിലെത്തി.

തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം ശിവകുമാര്‍ പറഞ്ഞു. എം.പിയെന്ന നിലയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിജയത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X