Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ 50 കൊല്ലത്തിനിടയിലെ ഏറ്റവും കനത്ത മഴ

ബാംഗ്ലൂര്‍: ഒക്ടോബറില്‍ ഇതുവരെ ബാംഗ്ലൂരില്‍ കഴിഞ്ഞ 50 കൊല്ലത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ലഭിച്ചത്.

ചൊവ്വാഴ്ച വരെ 52.5 സെന്റിമീറ്റര്‍ മഴയാണ് ബാംഗ്ലൂരില്‍ ലഭിച്ചത്. ഇതിനു മുമ്പ് 1956 ഒക്ടോബറിലായിരുന്നു ഏറ്റവും കൂടി മഴ ലഭിച്ചത്- 52.2 സെന്റിമീറ്റര്‍. കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് 25 പവര്‍ ട്രാന്‍സ്ഫോറുകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ക്ക് വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

കനത്ത മഴ ബാംഗ്ലൂരിലെ ഐടി മേഖലയെയും ബാധിച്ചു. ഐടി മേള നടക്കാനിരിക്കെയാണ് നഗരത്തെ കനത്ത മഴ പ്രളയത്തിലാഴ്ത്തിയത്. അതേ സമയം നേരത്തെ തീരുമാനിച്ചതനുസരിച്ച് ഐടി മേള നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+