ബീഹാറില്‍ നാലാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനമായി
പട്ന: ബീഹാര്‍ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പിന് ബീഹാര്‍ ഗവര്‍ണര്‍ ബൂട്ടാസിംഗ് വിജ്ഞാപനം പുറപ്പെടുവിച്ചു.
41 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബര്‍ 19നാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഒക്ടോബര്‍ 26 ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ രണ്ടാണ്. മൂന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി നവംബര്‍ അഞ്ചാണ്.
പട്ന, നളന്ദ, സരണ്‍, സിവാന്‍, ഗോപാല്‍ജംഗ് തുടങ്ങിയ ജില്ലകളിലെ 41 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നവംബര്‍ 19ന് വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications