ബീഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
പാറ്റ്ന: ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ഒക്ടോബര്‍ 26 ബുധനാഴ്ച ബീഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.
എഴുപത് ശതമാനം പോളിംഗ് സ്റേഷനുകളിലായി 600 കമ്പനി പാരമിലിട്ടറി സേനയെ വിന്യസിച്ചിട്ടുണ്ട്. നാല് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ നിരീക്ഷണം നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണം ശക്തമാക്കിയത്. വോട്ടെടുപ്പ് നടക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചില നേതാക്കളെ വിലക്കിയിട്ടുണ്ട്.
62 സീറ്റുകളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ചില മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തടസപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ജനവിധി തേടുന്നവരില്‍ മുന്‍മുഖ്യമന്ത്രി റാബ്റിദേവിയും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications