Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ തമിഴ്നാട്ടില്‍ 37 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകത്തിലും കനത്ത മഴ തുടരുന്നു. തമിഴ്നാട്ടില്‍ അറുന്നൂറോളം ഗ്രാമങ്ങളെ പ്രളയം ബാധിച്ചു.

പേമാരിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ 37 പേര്‍ മരിച്ചു. വൈദ്യുതാഘാതമേറ്റും ഭിത്തി ഇടിഞ്ഞുവീണുമാണ് ആളുകള്‍ മരിച്ചത്. തൂത്തുക്കുടിയില്‍ ആറു പേരും കോയമ്പത്തൂരില്‍ അഞ്ചു പേരും സേലത്ത് നാല് പേരും ചെന്നൈയിലും തിരുവള്ളുവറിലും മൂന്ന് പേര്‍ വീതവും മധുരയിലും രാമനാഥപുരത്തും ഈറോഡിലും രണ്ട് പേര്‍ വീതവുമാണ് മരിച്ചത്.

കാവേരിക്കും മറ്റും നദിക്കള്‍ക്കും സമീപം താമസിക്കുന്ന ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നാഗപട്ടണം, കാഞ്ചീപുരം, കൂടല്ലൂര്‍, കരൂര്‍, ശിവഗംഗ, തിരുച്ചിറപ്പള്ളി, വെല്ലൂര്‍, വില്ലുപുരം, തിരുനല്‍വേലി എന്നിവിടങ്ങളിലും ആളുകള്‍ മരിച്ചു.

കര്‍ണാടകത്തില്‍ ബാംഗ്ലൂര്‍, മൈസൂര്‍, മാണ്ഡ്യ, കോലാര്‍, ചാമരാജനഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടായി. കര്‍ണാടകത്തിലും അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും കനത്ത മഴയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+