കാഞ്ചി കേസ് വിചാരണ പോണ്ടിച്ചേരിയിലേക്ക് മാറ്റി
ദില്ലി: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി പ്രതിയായ ശങ്കരരാമന്‍ വധക്കേസിന്റെ വിചാരണ പോണ്ടിച്ചേരിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റിസ് ആര്‍.സി ലഹോട്ടി, ജസ്റിസ് ജി.പി മാഥൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കാഞ്ചി മഠാധിപതി സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.
പോണ്ടിച്ചേരിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കാണ് കേസ് വിചാരണ മാറ്റിയിരിക്കുന്നത്. ഇതുവരെ ചെങ്കല്‍പേട്ട് കോടതിയിലാണ് വിചാരണ നടന്നുവന്നിരുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേസ് നടപടികളില്‍ ഇടപെടുന്നുവെന്നും അതുകൊണ്ട് കേസ് തമിഴ്നാടിനു പുറത്തുള്ള ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ജയേന്ദ്രയുടെ വാദത്തെ തമിഴ്നാട് എതിര്‍ക്കുകയും കേസ് നടപടികള്‍ തമിഴ്നാടിന് പുറത്തേക്കു മാറ്റുന്നത് സാങ്കേതികപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications