കശ്മീരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു സൈനികന്‍ മരിച്ചു
ശ്രീനഗര്‍: ശ്രീനഗറിലെ ബിഎസ്എഫ് സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു സൈനികന്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉമര്‍ബാദിലെ ലവായ്പോറയില്‍ ശ്രീനഗര്‍-ബാരാമുള്ള ദേശീയപാതയില്‍ ഒക്ടോബര്‍ 26 ബുധനാഴ്ച ഉച്ചക്ക് രണ്ടരയ്ക്കാണ് സംഭവം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
പരിക്കേറ്റവരില്‍ 15പേര്‍ സൈനികരും ആറുപേര്‍ നാട്ടുകാരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications