കശ്മീരിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി നല്‍കി
ജമ്മു: അധികാര കൈമാറ്റത്തിന് സമ്മര്‍ദം ചെലുത്തുന്നതിനായി ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് രാജി നല്‍കിയതായി അറിയുന്നു.
ദില്ലിയിലുള്ള സ്പീക്കര്‍ താരചന്ദിനാണ് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയത്. നേരത്തെയുള്ള ധാരണയനുസരിച്ച് നവംബര്‍ രണ്ടിനു തന്നെ പിഡിപിയില്‍ നിന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കണമെന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. അധികാര കൈമാറ്റം നീട്ടിക്കൊണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് എംഎല്‍എമാരുടെ രാജി.
എംഎല്‍എമാര്‍ രാജിക്കത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് മുഖ്യമന്ത്രി പദമേറ്റടുക്കുമെന്ന ധാരണ പാലിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍വി നേരിടേണ്ടിവരുമെന്ന് എംഎല്‍എമാര്‍ പറയുന്നു.












Click it and Unblock the Notifications