കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്ഞാനപീഠ ജേതാവ് നിര്‍മല്‍ വര്‍മ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രശസ്ത ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ നിര്‍മല്‍ വര്‍മ (75) അന്തരിച്ചു. ഒക്ടോബര്‍ 25 ചൊവ്വാഴ്ച രാത്രി പത്തരയോടെ ദില്ലിയിലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു അന്ത്യം.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന വര്‍മയെ ശനിയാഴ്ചയാണ് ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും.

1929 ഏപ്രില്‍ മൂന്നിന് ജനിച്ച നിര്‍മല്‍വര്‍മ ഹിന്ദി സാഹിത്യത്തില്‍ ആധുനിക ചെറുകഥാരൂപം പരിചയപ്പെടുത്തിയവരില്‍ പ്രമുഖനാണ്. ചെറുകഥാകൃത്തെന്ന നിലയിലാണ് അദ്ദേഹം ഏറെ പ്രശസ്തന്‍. ജ്ഞാനപീഠ ജേതാവായ വര്‍മയ്ക്ക് ഈ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X