Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ തമിഴ്നാട്ടില്‍ 56 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ഒക്ടോബര്‍ ആദ്യം മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 56 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഇവിടെ അഞ്ചുപേര്‍ മരിച്ചു.

മഴയില്‍ ചുവരു തകര്‍ന്നും ഷോക്കേറ്റും മറ്റുമാണ് മരണം സംഭവിച്ചത്. 1,900 കുടിലുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 25 ചൊവ്വാഴ്ച വരെ 21,500ഓളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി, ഗൂഡല്ലൂര്‍, നാഗപട്ടണം, വില്ലുപുരം ജില്ലകളില്‍ നിന്നാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ട്.

നാഗപട്ടണത്തിലെ മുതലമേട്ടില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അഞ്ഞൂറോളം പേരെ ബോട്ടുകളില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.

മഴയെ തുടര്‍ന്ന് ചെന്നൈ-ബാംഗ്ലൂര്‍ റൂട്ടിലെ പല തീവണ്ടി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചില തീവണ്ടികള്‍ സേലം, ധര്‍മപുരി വഴി തിരിച്ചുവിട്ടു. ബാംഗ്ലൂര്‍, മൈസൂര്‍ റൂട്ടിലോടുന്ന ശതാബ്ദി തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+