Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവധ നിരോധനം സുപ്രിം കോടതി ശരിവച്ചു

ദില്ലി: 1994ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത് സുപ്രിം കോടതി ശരിവച്ചു.

ചീഫ് ജസ്റിസ് ആര്‍.സി.ലഹോതിയുടെ നേതൃത്വത്തിലുള്ള സുപ്രിം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗോവധ പൂര്‍ണമായി നിരോധിക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ 1998ലെ ഗുജറാത്ത് സര്‍ക്കാരും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജികളിന്മേലാണ് സുപ്രിം കോടതിയുടെ വിധിയുണ്ടായത്.

മിര്‍സാപൂര്‍ സ്വദേശിയായ മോത്തി ഖുറൈഷി കസാബ് നല്‍കിയ ഹര്‍ജിയിന്മേല്‍ 1998ല്‍ പുറപ്പെടുവിച്ച വിധിയിലാണ് ഗോവധ നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് ഗുജറാത്ത് ഹൈക്കാേേടതി പ്രഖ്യാപിച്ചത്. ഗോവധ നിരോധനം ഹര്‍ജിക്കാരന്റെ ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി 16 വയസിനു മേല്‍ പ്രായമുള്ള ഗോക്കളെ വധിക്കുന്നത് നിരോധിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയുടെ ഈ വിധിയ്ക്കെതിരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റിസ് എ.കെ.മാത്തൂര്‍ ഹൈക്കോടതി വിധിയോട് യോജിച്ചെങ്കിലും മറ്റ് അംഗങ്ങള്‍ ഗോവധ നിരോധനം ശരിവച്ചു. ജസ്റിസുമാരായ ബി.എന്‍.അഗര്‍വാള്‍, അരുണ്‍കുമാര്‍, ജി.പി.മാത്തൂര്‍, സി.കെ.താക്കൂര്‍, പി.കെ.ബാലസുബ്രഹ്മണ്യം എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+