Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎഡ് കേസില്‍ കുറ്റപത്രം നല്‍കിയത് റദ്ദാക്കി

കൊച്ചി: ബിഎഡ് കോഴക്കേസില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ കോഴിക്കോട് വിജിലന്‍സ് കോടതി വിധി കുറ്റപത്രം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കുറ്റപത്രം നല്‍കിയതെന്ന് ജസ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ വ്യക്തമാക്കി.

യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ പീലക്സിനോസിനെ വീണ്ടും വിസ്തരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭദ്രാസനാധിപനെ വിസ്തരിക്കാനുള്ള അവകാശം ലീഗ് നേതാക്കള്‍ക്ക് നല്‍കിയില്ലെന്നും നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസിന്റെ വിചാരണ തുടങ്ങാമെന്നും ഹൈക്കോടതി പറഞ്ഞു.

കുറ്റപത്രം നല്‍കിയത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കേസിലുള്‍പ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജിന്മേലാണ് ഹൈക്കോടതി ഉത്തരവ്.

ലീഗ് നേതാക്കളായ പി.സി.അഹമ്മദ്, പി.പി.വി.മൂസ, എന്‍.മമ്മുട്ടി എന്നിവര്‍ ഡോ.യൂഹാനോന്‍ മാര്‍ പീലക്സിനോസിനോട് ബിഎഡ് കോളജ് അനുവദിക്കാന്‍ രണ്ടര ലക്ഷം രൂപ സംഭാവന ആവശ്യപ്പെട്ടുവെന്നതാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+