കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈസ് ചെയര്‍മാന്റെ സത്യപ്രതിജ്ഞ അസാധു: പാലക്കാട് ബിജെപി ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്: നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജെപിയിലെ എസ്.ആര്‍. ബാലസുബ്രഹ്മണ്യന്റെ സത്യപ്രതിജ്ഞ സര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27 വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

വൈസ് ചെയര്‍മാന്‍ ചെയര്‍മാന്റെ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ടതെന്നും ഇപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വൈസ് ചെയര്‍മാന് അധികാരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിയമവശാല്‍ അനുവാദമില്ലെന്നും കാണിച്ചാണ് സര്‍ക്കാര്‍ വൈസ്ചെയര്‍മാന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഉത്തരവിറക്കിയത്. തദ്ദേശഭരണ സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണ് ഈ ഉത്തരവിറക്കിയത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാലസുബ്രഹ്മണ്യം വൈസ് ചെയര്‍മാനായി സ്ഥാനമേറ്റത്. വരണാധികാരിക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാത്ത സാഹചര്യത്തില്‍ വരണാധികാരിക്ക് മുന്നില്‍ ചുമതലയേറ്റാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനെതിരെ ഇടതുമുന്നണി കൗണ്‍സിലര്‍ ചന്ദ്രന്‍കുട്ടിയാണ് തദ്ദേശസ്വയംഭരണ വകുപ്പിന് പരാതി നല്‍കിയത്.

എല്‍ഡിഎഫിനും യുഡിഎഫിനും 16 സീററുകള്‍ വീതവും ബിജെപിക്ക് 17 സീറ്റും ലഭിച്ച പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പട്ടികവിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം സംവരണം ചെയ്ത ഇവിടെ ബിജെപിക്ക് ഈ വിഭാഗത്തില്‍ പെട്ട സ്ഥാനാര്‍ത്ഥിയില്ല. ഇടതുപക്ഷവും യുഡിഎഫും ചെയന്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെയാണ് നഗരസഭയില്‍ ചെയര്‍മാനില്ലാത്ത അവസ്ഥ വന്നത്.

ഇതിനിടെ പാലക്കാട് നഗരസഭാ പ്രതിസന്ധി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച പ്രത്യേക യോഗം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X