Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസ്: മുഖ്യമന്ത്രിയ്ക്കെതിരെ ബിജെപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബിഷപ്് ഹൗസ് ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് കരുതുന്നതായി ബിജെപി വക്താവ് ബി.കെ.ശേഖര്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് രൂപതയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് കണ്ടെത്തണം. ആര്‍എസ്എസുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് തന്നോട് ഒരു ഉദ്യോഗസ്ഥന്‍ കള്ളം പറഞ്ഞതായി വികാരിയായ ക്രിസ്തുദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രേരണ പ്രകാരമാണ് ആര്‍എസ്എസുകാരുടെ മേല്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമമെന്ന് ബിജെപി സംശയിക്കുന്നു. പന്മന ആശ്രമം ആക്രമിച്ചത് മനോരോഗിയാണെന്ന് വരുത്തിത്തീര്‍ത്ത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്.

ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ.പത്മനാഭന്‍ വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റേയും തലസ്ഥാനത്തിന്റേയും വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ് അദ്ദേഹത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.

കഴിഞ്ഞ തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നും വിജയിച്ച പി.കെ.വാസുദേവന്‍ നായരോട് വ്യക്തിപരമായി ആദരവുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റേയും അദ്ദേഹത്തെ പിന്തുണച്ച പ്രസ്ഥാനത്തിന്റേയും സംഭാവന വട്ടപ്പൂജ്യമായിരുന്നു. രാജഗോപാലിന്റെ പിന്നാലെ നടന്ന് നിവേദനങ്ങള്‍ നല്‍കി എല്ലാം താനാണ് സമ്പാദിച്ചതെന്ന് വരുത്തിത്തീര്‍ക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയെപ്പറ്റി കൂടതലൊന്നും പറയുന്നില്ല. തിരഞ്ഞെടുപ്പില്‍ പ്രാദേശിക വാദം ഉന്നയിക്കുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ദില്ലിയില്‍ പോയി പ്രഖ്യാപനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി രാഷ്ട്രീയമര്യാദകള്‍ ലംഘിക്കുകയാണെന്നും ശേഖര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+