ചീഫ് സെക്രട്ടറിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: ഒക്ടോബര്‍ 26 ബുധനാഴ്ച വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പുതിയ ചീഫ് സെക്രട്ടറിയെ പ്രഖ്യാപിച്ചേക്കും.
ഇപ്പോള്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പാലാട്ട് മോഹന്‍ദാസ് ഒക്ടോബര്‍ അവസാനം വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ കേന്ദ്ര വാണിജ്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.എം.ചന്ദ്രശേഖര്‍ പുതിയ ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത.
വിഷന്‍ 2010ല്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയപ്പോള്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചന്ദ്രശേഖറുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്.












Click it and Unblock the Notifications