കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റച്ചട്ട ലംഘനം: രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് മന്ത്രിമാരും മേയറും രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തു.

മന്ത്രിമാരായ എന്‍.ശക്തന്‍, എം.കെ.മുനീര്‍, എംഎല്‍എമാരായ എം.എം.ഹസ്സന്‍, ബി.വിജയകുമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ സി.ജയന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ ആവശ്യപ്പെട്ടതനുസരിച്ച് ഫോര്‍ട്ട് പൊലീസാണ് കേസ് രജിസ്റര്‍ ചെയ്തത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഐപിസിസി 171 (ബി) പ്രകാരമാണ് കേസെടുത്തത്.

പെരുമാറ്റച്ചട്ടം നിലനില്‍ വന്നശേഷം ട്രാവന്‍കൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് നിര്‍ധനരായ ഏതാനു പേര്‍ക്ക് കമ്പ്യൂട്ടറുകളും തയ്യല്‍ മെഷീനും വിതരണം ചെയ്തതിനാണ് മന്ത്രി എം.കെ.മുനീറിനെതിരെ കേസെടുത്തത്. ഈ ചടങ്ങില്‍ ബി.വിജയകുമാര്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചിരുന്നു.

മെട്രോള്‍ റെയില്‍ സംബന്ധിച്ച പ്രഖ്യാപനത്തിന്റെ പേരിലാണ് മന്ത്രി എന്‍.ശക്തനെതിരെ കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X