വിദ്യാര്‍ഥിയുടെ കൊല: പൊലീസ് ആന്തമാനിലേക്ക് തിരിച്ചു
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിന്റെ കൊലയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് പൊലീസ് സംഘം ആന്തമാനിലേക്ക് തിരിച്ചു.
കൊല നടത്തിയവരെ കുറിച്ച് ചില പ്രധാന സൂചനകള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ശ്യാമള്‍ മണ്ഡലിന്റെ പിതാവ് വാസുദേവ മണ്ഡല്‍ ആവശ്യപ്പെട്ടു. തന്നെ കാണാനെത്തിയ തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറിനോടാണ് വാസുദേവ മണ്ഡല്‍ ഈ ആവശ്യമുന്നയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് അദ്ദേഹം ശിവകുമാറിനോട് ആവശ്യപ്പെട്ടു.
ആന്തമാന്‍ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായി ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം മകന്റേതു തന്നെയെന്ന് വാസുദേവ മണ്ഡലും ഭാര്യയും തിരിച്ചറിഞ്ഞു.












Click it and Unblock the Notifications