വിദേശ ഇന്ത്യക്കാര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട്
ദില്ലി: വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നടപടികള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഉറപ്പ് നല്‍കി. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
ചൊവാഴ്ച പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുനല്‍കിയത്. സംസ്ഥാനത്തിന്റെ കാര്‍ഷിക, വ്യവസായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രം സഹായം നല്‍കും.
സംസ്ഥാനത്തിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള കേരള നേതാക്കള്‍ ദില്ലിയിലെത്തിയത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം എ.കെ.ആന്റണി, വയലാര്‍ രവി. കെ.ശങ്കരനാരായണന്‍, രമേശ് ചെന്നിത്തല, വക്കം പുരുഷോത്തമന്‍ എന്നിവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനമന്ത്രി പി.ചിദംബരവുമായും കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications