ശ്യാമളിന്റെ കൊലപാതകം: സുഹൃത്ത് അറസ്റില്‍
പോര്‍ട്ട് ബ്ലെയര്‍: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ആന്തമാനില്‍ പൊലീസ് അറസ്റു ചെയ്തു. ശ്യാമളിന്റെ സുഹൃത്ത് അലോക് നാഥാണ് അറസ്റിലായത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തില്‍ ആന്‍ഡമാനിലെത്തിയ പൊലീസ് സംഘമാണ് അലോകിനെ അറസ്റ് ചെയ്തത്. ഇയാളുടെ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്യാമള്‍ ഹോസ്റലില്‍ നിന്ന് പുറപ്പെട്ടത്.
ആന്‍ഡമാന്‍ സ്വദേശിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയുമായിരുന്ന ശ്യാമളിനെ കഴിഞ്ഞ 13 മുതല്‍ കാണാനില്ലായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇയാളുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications