കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിച്ചു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആളുകള്‍ താമസിക്കുന്ന രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
ഒക്ടോബര്‍ 26 ബുധനാഴ്ച രാത്രി പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഒട്ടേറെ പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ട്. റോഷന്‍ നഗറിലെ പതിനെട്ടോളം കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വളരെ പഴയ കെട്ടിടമാണ് തകര്‍ന്നത്.
ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 21 പേരെ കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications