ന്യൂനമര്‍ദം: ചുഴലിക്കാറ്റിനും പേമാരിക്കും സാധ്യത
വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീരപ്രദേശങ്ങളിലേക്ക് കടക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാനും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്.
ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒറീസ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത ചുഴലിക്കാറ്റിനും പേമാരിയ്ക്കും സാധ്യതയുള്ളത്. ഒറീസയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്നാട്ടിലും ആന്ധ്രയിലും ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ പ്രളയം കൂടുതല്‍ കെടുതി സൃഷ്ടിച്ചേക്കും.












Click it and Unblock the Notifications