കാഞ്ചി: രാധാകൃഷ്ണന്‍ വധശ്രമക്കേസ് വിചാരണ മാറ്റി
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി ഒന്നാം പ്രതിയായ രാധാകൃഷ്ണന്‍ വധശ്രമക്കേസിലെ വിചാരണ ചെന്നൈയിലെ സെഷന്‍സ് കോടതി നവംബര്‍ 11ലേക്ക് മാറ്റി.
കേസ് പരിഗണനക്കു വന്നപ്പോള്‍ കനത്ത മഴയും വെള്ളക്കെട്ടും മൂലം ജയേന്ദ്രക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് അദ്ദേഹത്തെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയേന്ദ്രയുടെ വക്കീല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ റിമാന്റിലായ അപ്പുവും കതിരവനും ഇതേ കാരണം കൊണ്ടുതന്നെ കോടതയില്‍ ഹാജരായിരുന്നില്ല. ജയേന്ദ്രയുടെ ഹര്‍ജി അനുവദിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.ആര്‍ ശെല്‍വകുമാര്‍ കേസ് നവംബര്‍ 11ലേക്ക് മാറ്റുകയായിരുന്നു.കേസിലുള്‍പ്പെട്ട മറ്റ് സ്ഥാനാര്‍ത്ഥികള്‍ കോടതിയില്‍ ഹാജരായിരുന്നു.
കാഞ്ചി ആശ്രമത്തിലെ അന്തേവാസിയായിരുന്ന രാധാകൃഷ്ണനെയും ഭാര്യയേയും 2002ല്‍ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.












Click it and Unblock the Notifications