കശ്മീര്‍: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു
ജമ്മു: കേന്ദ്രമന്ത്രി ഗുലാംനബി ആസാദിനെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു.
അധികാര കൈമാറ്റം ആവശ്യപ്പെട്ട് ഏതാനും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജി നല്‍കിയിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് അമിന്‍ഭട്ട് സ്ഥിരീകരിച്ചു. അതിനിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ജമ്മു കശ്മീരിലെ പാര്‍ട്ടി യൂണിറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ രാജി വച്ചേക്കുമെന്ന് സേവാദള്‍ പ്രസിഡന്റ് ബി.എസ്.സമ്യല്‍ പറഞ്ഞു.
നേരത്തെ അധികാര കൈമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ ശ്രീനഗറിലും സാമ്പയിലും ജമ്മുവിലും റാലികള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications