യുപിഎ-ഇടതു ഏകോപന സമിതി യോഗം ചേര്‍ന്നു
ദില്ലി: നാലു മാസത്തിനു ശേഷം യുപിഎ-ഇടതുപാര്‍ട്ടി ഏകോപന സമിതി യോഗം ചേര്‍ന്നു. ഇന്ത്യയുടെ ഇറാനോടുള്ള നയത്തെയും വിദേശനിക്ഷേപ നയത്തെയും കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
വനിതാ സംവരണ ബില്ലും പട്ടിക വര്‍ഗ ബില്ലും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ മേശപ്പുറത്തു വയ്ക്കാന്‍ ഇടതുപാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രി നട്വര്‍സിംഗ് വിദേശത്തു നിന്നും തിരിച്ചെത്തിയശേഷം വിദേശനയത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications