കനത്ത മഴ: ചെന്നൈയില്‍ ജനജീവിതം സ്തംഭിച്ചു
ചെന്നൈ: ഒക്ടോബര്‍ 26 ബുധനാഴ്ച രാത്രി മുതലുള്ള കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ചെന്നൈയില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബുധനാഴ്ച രാത്രി മുതല്‍ ഇതുവരെ 20 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്.
നാലായിരത്തിലേറെ പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 250 സ്കൂളുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈയിലും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പല അന്താരാഷ്ട്ര വിമാനങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടുന്നതും വൈകിയേക്കും.
റെയില്‍ ഗതാഗതത്തെയും കനത്ത മഴ ബാധിച്ചു. റെയില്‍പാലങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെട്ടു. മിക്ക റോഡുകളും വെള്ളത്തിടിയിലാണ്. ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങുന്നില്ല. അതേ സമയം ബസ് സര്‍വീസ് തുടരുന്നുണ്ട്.












Click it and Unblock the Notifications