പേമാരി: തമിഴ്നാട് സൈന്യത്തിന്റെ സഹായം തേടി
ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ച ചെന്നൈയില്‍ ജനങ്ങളുടെ സഹായത്തിനായി സൈന്യത്തെ നിയോഗിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.
അഞ്ച് മണിക്കൂറിനുള്ളില്‍ 21 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തതെന്നും ഒക്ടോബര്‍ 27 വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കു മുമ്പായി 24 മണിക്കൂറിനുള്ളില്‍ 27 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചതെന്നും ജയലളിത പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് നഗരം വെള്ളക്കെട്ടിലാണ്. മരങ്ങള്‍ വീണതു കാരണം പലയിടത്തും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഷോക്കേറ്റും മറ്റുമുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും 50,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും ജയലളിത അറിയിച്ചു.












Click it and Unblock the Notifications