സിക്ക് വിരുദ്ധ കലാപം: കേസുകള്‍ സിബിഐക്ക് വിട്ടു
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍, ധരംദാസ് ശാസ്ത്രി എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് വിട്ടു.
ദില്ലി പൊലീസ് രജിസ്റര്‍ ചെയ്ത ഈ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകളുള്‍പ്പെടെ 10 കലാപ കേസുകളാണ് സിബിഐക്ക് വിട്ടിരിക്കുന്നത്.
സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്‍ ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍, ധരംദാസ് ശാസ്ത്രി എന്നിവര്‍ക്കെതിരായ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications