ബിഷപ്പ് ഹൗസ്: പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചുവെന്ന് ഡിജിപി
കൊല്ലം: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമിച്ചവരെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചുവെന്നും പ്രതികള്‍ രണ്ടു ദിവസത്തിനകം പിടിയിലാകുമെന്നും ഡിജിപി രമണ്‍ ശ്രീവാസ്തവ അറിയിച്ചു. കൊല്ലം പന്മന ആശ്രമം സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണം, പന്മന ആക്രമണം എന്നീ സംഭവങ്ങള്‍ക്ക് പുറകിലുള്ള യഥാര്‍ത്ഥ പ്രതികള്‍ രണ്ടു ദിവസത്തിനകം പിടിയിലാകും. പന്മന ആശ്രമത്തിലെ സരസ്വതി ദേവിയുടെ പ്രതിമ തകര്‍ത്തവരെ ഒക്ടോബര്‍ 27 വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ അറസ്റ് ചെയ്യും.
ഈ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണത്തില്‍ യാതൊരു രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കില്ല. പൊലീസ് സ്റേഷനുകളില്‍ മൂന്നാംമുറ അനുവദിക്കില്ല. കെപിസിസി ആസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നതായി തനിക്കറിയില്ലെന്നും ഡിജിപി പറഞ്ഞു.












Click it and Unblock the Notifications