വിഷന്‍ 2010 ചര്‍ച്ച: ഒക്ടോ. 31ന് പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷന്‍ 2010നെ കുറിച്ച് അഞ്ച് കര്‍മസമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 31ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
ദില്ലിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും മറ്റുമായി നടത്തിയ ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങളുടെ അനന്തര നടപടികളെ കുറിച്ചും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രാജൂ നാരായണസ്വാമിയെ അനര്‍ട്ട് ഡയറക്ടറാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്തായതിനാല്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം ന്യായീകരിക്കാവുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications