Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.രാമചന്ദ്രന്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി സി.രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയായ രാമചന്ദ്രന്‍ നവംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും.

ഒക്ടോബര്‍ 31ന് പാലാട്ട് മോഹന്‍ദാസ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഒഴിവിലാണ് രാമചന്ദ്രന്റെ നിയമനം. നവംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കുന്ന രാമചന്ദ്രന് ഒരു മാസത്തെ സര്‍വീസേയുള്ളൂ. നവംബര്‍ 30ന് അദ്ദേഹം വിരമിക്കും.

കേന്ദ്ര റവന്യൂ സെക്രട്ടറിയായ കെ.എം.ചന്ദ്രശേഖറിനെ ചീഫ് സെക്രട്ടറിയാക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവരെ പരിഗണിക്കുകയായിരുന്നു.

രാമചന്ദ്രനു ശേഷം വിജയനുണ്ണിയാണ് അടുത്ത ചീഫ് സെക്രട്ടറിയാവേണ്ടത്. അദ്ദേഹം 2006 ജനവരി 31ന് വിരമിക്കും. സീനിയോറിറ്റിയില്‍ തൊട്ടു താഴെയുള്ള ജോണ്‍ മത്തായിയെയും പരിഗണിച്ചിരുന്നെങ്കിലും സീനിയോറിറ്റിയില്‍ മുകളിലുള്ള മൂന്നു പേരെ തഴഞ്ഞ് അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+