പാലക്കാട് ബിജെപി ഹര്‍ത്താല്‍ അവസാനിപ്പിച്ചു
പാലക്കാട്: നഗരസഭാ വൈസ് ചെയര്‍മാന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപി നടത്തിവന്നിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റേ ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ അവസാനിപ്പിച്ചത്.
ബിജെപിയംഗമായ വൈസ് ചെയര്‍മാന്റെ സത്യപ്രതിജ്ഞ സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27 വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്റേ ചെയ്ത് കോടതി വ്യാഴാഴ്ച തന്നെ ഉത്തരവിറക്കി. ഇതേത്തുടര്‍ന്നാണ് ഹര്‍ത്താല്‍ അവസാനിപ്പിക്കാനുള്ള തീരുമാനം.












Click it and Unblock the Notifications