Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയന്റെ ചിതാഭസ്മം: തര്‍ക്കം അവസാനിപ്പിക്കണമെന്ന് കോടതി

ദില്ലി: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും കാര്‍ട്ടൂണിസ്റുമായ ഒ.വി.വിജയന്റെ ചിതാഭസ്മത്തെ ചൊല്ലി അദ്ദേഹത്തിന്റെ മകനും മരുമകനും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു.

ഈ തര്‍ക്കം നിര്‍ഭാഗ്യകരമാണെന്നും വിയോഗം കൊണ്ട ആത്മാവിനെയോര്‍ത്ത് തര്‍ക്കം അവസാനിപ്പിക്കണമെന്നും ജസ്റിസ് എ.കെ.ശാസ്ത്രി ഇരുവരെയും ഉപദേശിച്ചു.

വിജയന്റെ ഭാര്യ തെരേസയും മകന്‍ മധുവും ഒരു ഭാഗത്തും മരുമകനും പ്രശസ്ത കാര്‍ട്ടൂണിസ്റുമായ രവിശങ്കര്‍ എതിര്‍ഭാഗത്തുമായി നടക്കുന്ന തര്‍ക്കം മാധ്യമങ്ങളില്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഹൈദരാബാദില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്ന് മകന്‍ മധു വാദിക്കുമ്പോള്‍ ഹരിദ്വാറില്‍ ഗംഗയില്‍ വിജയന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ തന്നെ അനുവദിക്കണമെന്നാണ് രവിശങ്കര്‍ ആവശ്യപ്പെടുന്നത്. രവിശങ്കറാണ് വിജയന്റെ ചിതക്ക് തീകൊളുത്തിയിരുന്നത്.

ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യണമെന്ന രവിശങ്കറിന്റെ ആവശ്യത്തില്‍ എന്താണ് തെറ്റെന്ന് കോടതി മധുവിനോട് ചോദിച്ചു. ഹൃദയ ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്ന തെരസേയുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടാന്‍ മധുവിന് കോടതി ഒരു ദിവസത്തെ സമയം അനുവദിച്ചു. കേസ് വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+