Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീംകേസില്‍ ഹൈക്കോടതിസര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനത്തെ കുറിച്ച് നവംബര്‍ എട്ടിനകം ഹൈക്കോടതിയെ അറിയിക്കാന്‍ ജസ്റിസ് കെ. തങ്കപ്പന്‍ ഉത്തരവിട്ടു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും കെ.വി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ. അജിത നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കേസില്‍ നീതി ലഭിക്കുന്ന നിലപാടല്ല സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അജിത ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഈയിടെ ഉണ്ടായ ചില കോടതി നടപടികളെ വിമര്‍ശിച്ചുകൊണ്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനം നീതിക്ക് നിരക്കാത്തതാണെന്നും കേസിലെ പ്രതിയായ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുകയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറുടെ ഉദ്ദേശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഈ ഹര്‍ജിയില്‍ പ്രാരംഭ വാദം കേട്ട ശേഷമാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ സിഡിയും അജിത കോടതിയില്‍ ഹാജരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+