കലാപസാധ്യതാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ജയിലുകളില്‍ കലാപസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സംസ്ഥാനത്തെ ജയിലുകളിലെ സ്ഥിതി നിയന്ത്രണാധീനമാണ് എന്ന അഭിപ്രായമാണുള്ളത്. ജയിലുകളില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതും ജീവനക്കാരുടെ കുറവുമുണ്ട്. അതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ജയിലുകളിലില്ല- മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ സിപിഎം തടവുകാര്‍ക്ക് പ്രത്യേക വാര്‍ഡ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. ജയിലില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചിട്ടുമില്ല. എന്നാല്‍ ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാന്‍ അനുവാദം നല്‍കുന്നതില്‍ ദോഷമില്ല.
മുമ്പ് കണ്ണൂരില്‍ തടവുകാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ ചിലരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അത് തടവുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയപ്പോള്‍ അവരെ തിരിച്ചയക്കുന്ന ഉത്തരവ് താന്‍ തന്നെയാണ് പുറപ്പെടുവിച്ചത്.
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഉദാരമാക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയതടവുകാരെന്ന മറ്റു തടവുകാരെന്നോയുള്ള വ്യത്യാസം നോക്കേണ്ടതില്ല. ജയില്‍ പരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications